02:41am 16 September 2026
NEWS
വീരശൈവസഭ കേരളഘടകം പ്രധാനമന്ത്രിയെ അനുമോദിച്ചു
15/09/2026  07:44 PM IST
nila
വീരശൈവസഭ കേരളഘടകം പ്രധാനമന്ത്രിയെ അനുമോദിച്ചു

ചെങ്ങന്നൂർ: ഡൽഹിയിലെ പ്രഗതി മൈതാനത്തിൽ സ്ഥാപിച്ചതും ബ്രിക്സ് ഉച്ചകോടിക്ക്
ആതിഥ്വമരുളുന്നതുമായ മന്ദിരത്തിന്
 ഭാരത് മണ്ഡപം എന്ന് നാമകരണം ചെയ്തതിന്
വീരശൈവസഭ കേരളഘടകം പ്രധാനമന്ത്രിയെ അനുമോദിച്ചു.
 12-ാം നൂറ്റാണ്ടിൽ കർണ്ണാടകത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനും വീരശൈവ ധർമ്മാ ചാര്യനുമായ മഹാത്മാ ബസവേശ്വരൻ സ്ഥാപിച്ച ആശയമാണ് 'ഭാരത് മണ്ഡപം' ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം അന്താരാ ഷ്ട്ര സമൂഹത്തെ സ്വീകരിക്കാൻ തങ്ങളുടെ കേന്ദ്ര സമുച്ചയത്തിന്  അനുഭവമണ്ഡപത്തിന്റെ പേര് നൽകിയത് ഭാരതത്തിലെ പ്രബല സമുദായമായ വീരശൈവ ലിംഗായത്തിന് ഏറെ അഭിമാനമാണെന്ന് വീരശൈവസഭ സാംസ്കാരിക സമിതി സംസ്ഥാന
വ്യക്തമാക്കി. പ്രധാനമന്ത്രിക്ക്
അനുമോദനങ്ങൾ അർപ്പിക്കുന്നതിന്
കേരളത്തിൽ നിന്നും സമുദായ നേതാക്കളുടെ ഒരു പ്രതിനിധി സംഘം ഡൽഹിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനും തീരു മാനിച്ചു.
 ചെയർമാൻ മധു ഇടപ്പോൺ
അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ
ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയo ,
 സമിതി നേതാക്കളായ അജിത്ത് പൊൻകുന്നം, ശിവൻ പെരുമ്പാവൂർ, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര, പ്രീത തിരുവനന്തപുരം എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.